Connect with us

KERALA

അന്താരാഷ്ട്ര വനിതാ ദിനത്തിൽ  ഗ്രാമസ്വരാജ് ഫൗണ്ടേഷൻ “ആർത്തവം അശുദ്ധമല്ല പെണ്ണിന്റെ അഭിമാനമാണെന്ന ” പ്രമേയ വുമായി കണ്ണൂരിൽ പെൺ കൂട്ടം സംഘടിപ്പിക്കുന്നു 

Published

on

കണ്ണൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ
“ആർത്തവം അശുദ്ധമല്ല പെണ്ണിന്റെ അഭിമാനമാണെന്ന ” പ്രമേയ വുമായി കണ്ണൂരിൽ പെൺ കൂട്ടം സംഘടിപ്പിക്കുന്നു.
താവക്കര ഗവ: യു പി സ്കൂളിൽ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പരിപാടി എഴുത്തുകാരി ഡോ.ഷൈനി മീര ഉദ്ഘാടനം ചെയ്യും.
കൈരളി സേവക് സമാജ് സിക്രട്ടറി അജയൻ വടക്കയിൽ മുഖ്യാതിഥിയായിരിക്കും.
വ്യത്യസ്ഥ മേഖലകളിൽ ശ്രദ്ധേയരായ മാലിനി എസ് വി , ലീല കുഞ്ഞിമംഗലം, ഐ സി മേരി , സരള മണിലാൽ, ഷൈലജപ്രതാപ് , ഷീല ബാബു ഭാസ്കര , കെ റെജു ല എന്നിവരെ രാമദാസ് കതിരൂർ ചടങ്ങിൽ ആദരിക്കും.
റെനി അഖിലേഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ
ദേശീയ അധ്യാപക പുരസ്കാര ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തും.

പരിപാടിയിൽ സുലൈമാൻ പഴയങ്ങാടി , സന്ധ്യ മോഹനൻ ,ജലജചന്ദ്രൻ , കൃഷ്ണ സനൂപ്, ഷീല ലാൽ , സഞ്‌ജന രാജീവ്, സൗമി മട്ടന്നൂർ പങ്കെടുക്കും.
നുസൈഫ മജീദ് സ്വാഗതവും, രേഖ സജയ് നന്ദിയും പറയും.

Continue Reading