Connect with us

KERALA

തൃശൂർ ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ

Published

on

തൃശൂർ : തൃശൂർ ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ബിനോയ്, മകൻ അർ‍ജുൻ എന്നിവരാണ്  മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ബിനോയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും കൂടി ഉണ്ട്.

നേരത്തെ ഗൾഫിലായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇയാളെ അലട്ടിയിരുന്നു. പേസ്മേക്കർ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഹത്തെ നേരിട്ടിരുന്നത്. ഒപ്പം അർജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അതിന്റെ മാനസിക വിഷമവും ബിനോയ്ക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

Continue Reading