KERALA
തീപിടിത്തവുമായി ബന്ധപ്പെട്ട് ഒന്നിനും പ്രതികരിക്കാത്ത മുഖ്യമന്ത്രി വേസ്റ്റിന് തുല്യമെന്ന് കെ സുധാകരൻ

കൊച്ചി: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ഒന്നിനും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വേസ്റ്റിന് തുല്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിദേശത്തെ മാലിന്യ സംസ്‌കരണം പഠിച്ച മുഖ്യമന്ത്രി ബ്രഹ്മപുരം തീപിടിത്തത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് പടര്‍ന്ന പുകയില്‍ ഭീതിയില്‍ കഴിയുകയാണ് കൊച്ചിയിലുള്ളവര്‍. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് കൊച്ചിയിലുള്ളവര്‍ നേരിടുന്നത്. പ്ലാന്റിന്റെ കരാര്‍ സര്‍ക്കാര്‍ പാര്‍ട്ടിക്കാരന് കൊടുത്തു. തീപിടിത്തം അട്ടിമറിയോ എന്ന കാര്യം അന്വേഷിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രഹ്മപുരം സന്ദര്‍ശനത്തില്‍ കെ സുധാകരനൊപ്പം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍മാരായ ടോണി ചമ്മിണി തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.