Connect with us

Crime

മാപ്പ് പറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ജനിക്കണം, മിസ്റ്റര്‍ ഗോവിന്ദന്‍. നോട്ടീസ് കിട്ടിയാല്‍  അഭിഭാഷകന്‍ മറുപടി നല്‍കും

Published

on

ബംഗളൂരു: എം.വി. ഗോവിന്ദനോട് മാപ്പു പറയണമെങ്കില്‍ താന്‍ ഒന്നു കൂടി ജനിക്കണമെന്ന് സ്വപ്‌ന സുരേഷ്. മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു മാപ്പ് പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാല്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്ന് അവര്‍ ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.  

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ തനിക്കെതിരെ കേസെടുത്താലും സ്വര്‍ണക്കടത്ത് കേസിന്റെ അവസാനം കാണാതെ സ്വപ്‌ന സുരേഷ് അടങ്ങില്ല. മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പറയാനുള്ളത് ഇതാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്താലും അതിനെ സ്വാഗതം ചെയ്യും കേസ് നേരിടും പക്ഷെ, എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരാന്‍ മരണംവരെ പരിശ്രമം നടത്തും. മുഖ്യമന്ത്രി തന്റെ പിതാവോ അമ്മാവനോ അല്ല. അദ്ദേഹം പ്രതികരിക്കാത്തത് കാര്യമാക്കുന്നില്ല.

ഞാന്‍ ഒരിക്കല്‍ക്കൂടി പറയുന്നു .. ഞാന്‍ മാപ്പ് പറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ജനിക്കണം, മിസ്റ്റര്‍ ഗോവിന്ദന്‍. കാരണം എന്റെ മനസാക്ഷിക്കുമുന്നില്‍ ഞാന്‍ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ഭാഗത്തുനിന്ന് മാപ്പ് പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാല്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

Continue Reading