Connect with us

Crime

ലോകത്തെ ഭീകരസംഘടനകളില്‍ പന്ത്രണ്ടാം സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക്

Published

on

ന്യൂദല്‍ഹി: ലോകത്തെ ഭീകരസംഘടനകളില്‍ പന്ത്രണ്ടാം സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് പുറത്തു വിട്ട 2022ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡ്ക്‌സിലാണ് ഇക്കാര്യമുള്ളത്.

 ഇസ്ലാമിക് സ്‌റ്റേറ്റ് ആണ് ഒന്നാം സ്ഥാനത്ത്. അല്‍ഷബാബ്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ജമാഅത്ത് നുസ്രത്ത് അല്‍ഇസ്ലാം വാല്‍ മുസ്‌ലിമീന്‍ (ജെഎന്‍ഐഎം) തുടങ്ങിയ സംഘടനകളാണ് തൊട്ടുപിന്നില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആക്രമണത്തില്‍ 39 പേര്‍ മരിച്ചെന്നും 61 ആക്രമണങ്ങള്‍ നടത്തിയതില്‍ 30 പേര്‍ക്ക് പരുക്കേറ്റതായും രേഖപ്പെടുത്തിയിട്ടുണ്ട്. ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന,  സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്.

അതേസമയം,  ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ബുര്‍ക്കിന ഫാസോ, സൊമാലിയ, മാലി, സിറിയ, പാകിസ്ഥാന്‍, ഇറാഖ്, നൈജീരിയ, മ്യാന്‍മര്‍, നൈജര്‍ എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാന് തൊട്ടുപിന്നില്‍. പട്ടികയില്‍ ഒന്നാമതമുള്ള, അഫ്ഗാനിസ്ഥാനില്‍ 633 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍, തീവ്രവാദം മൂലമുള്ള മരണങ്ങള്‍ ഒമ്പത് ശതമാനം കുറഞ്ഞ് 6,701 മരണങ്ങളായിട്ടുണ്ട്. 2015ലെ ഏറ്റവും ഉയര്‍ന്ന നിലയേക്കാള്‍ 38 ശതമാനം കുറവാണിത്. ഐഎസും അവരുടെ അനുബന്ധ സംഘടനകളുമാണ് ലോകത്തെ ഏറ്റവും വലിയ ഭീകരവാദ ഭീഷണിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading