Crime
ഷുഹൈബ് വധക്കേസ് : പ്രതികൾക്ക് തിരിച്ചടി : വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹരജി തള്ളി
ത ലശ്ശേരി . വധക്കേസ് വിചാരണ സെഷൻസ് കോടതി മാറ്റണമെന്ന ഹരജി കോടതി തള്ളി.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ എടയ ന്നൂരിലെ എസ്.പി.ഷുഹൈബ് വധക്കേസ് വിചാരണ നിലവിലെ വിചാരണ കോടതിയിൽ നിന്ന് മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹരജിയാണ് തലശേരി സെഷൻസ് കോടതി തള്ളിയത്. തലശ്ശേരി അഡീഷ ണൽ സെഷൻസ് (മൂന്ന്) കോട തിയിൽ നടക്കുന്ന വിചാരണയാ ണ് മാറ്റണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്
വിചാരണക്കോടതി മാറ്റത്തി നായി പ്രതിഭാഗം അഭിഭാഷക നായ പി.വി.ഹരി സമർപ്പിച്ച അപേക്ഷ പരിഗണിച്ച് സെഷൻ സ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി സി.ജെ.ഡെന്നിയാ ണ് വിചാരണ ഇന്ന് വരെ സ്റ്റേ ചെയ്തിരുന്ന. ഹർ ജിയിൽ തിങ്കളാഴ്ച കോടതി വിധി
പറയുകയായിരുന്നു
കോടതിമാറ്റത്തിന് ഹർജി നൽകിയശേഷം പ്രതിഭാഗം അഭി ഭാഷകർ സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് തയ്യാറായിരുന്നില്ല. വിചാരണ ബോധപൂർവം നീണ്ടി ക്കൊണ്ടുപോകാനുള്ള ശ്രമമാ ണിതെന്ന് നിരീക്ഷിച്ച അഡീഷ ണൽ സെഷൻസ് (മൂന്ന്) ജഡി റൂബി കെ. ജോസ് 17 പ്രതികളു ടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു
ഈ മാസം 18-നാണ് അഡീഷണൽ സെ ഷൻസ് (മൂന്ന്) കോടതിയിൽ ഷുഹൈബ് വധക്കേസ് വിചാ രണ തുടങ്ങിയത്. ഒന്നാംസാക്ഷിയുടെ വിസ്താരം മാത്രമാണ് പൂർണമായും നടന്നത്. രണ്ട്, മൂന്ന് സാക്ഷികളുടെ ക്രോസ് വി സ്താരത്തിന് പ്രതിഭാഗം അഭിഭാ ഷകർ തയ്യാറായിരുന്നില്ല. പ്രോ സിക്യൂഷനായി സ്പെഷ്യൽ പ്രോ സിക്യൂട്ടർ കെ.പദ്മനാഭനും പ്രതി ഭാഗത്തിനായി അഭിഭാഷകരായ ► പി.വി.ഹരി, എൻ.ആർ.ഷാനവാ സ്, സുനിൽ മഹേശ്വരൻ പിള്ള എന്നിവരും ഹാജരായി.
2018 ഫെ ബ്രുവരി 12-ന് രാത്രി എടയന്നൂർ തെരൂരിലെ തട്ടുകടയിൽ ഇരിക്കു മ്പോഴാണ് ഷുഹൈബിനെയും സുഹൃത്തുക്കളെയും ആക്രമിച്ച ത്. ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടു. സി.പി.എം. പ്രവർ ത്തകരാണ് കേസിലെ പ്രതികൾ.
