KERALA
മലപ്പുറത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
വളാഞ്ചേരി: മലപ്പുറത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം.വളാഞ്ചേരി വട്ടപ്പാറ വളവിൽ രാവിലെ ആറരയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
