KERALA
കാണാതായ യുവാക്കളെ ബൈക്ക് അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : ചിറ്റാരിപ്പറമ്പിനടുത്ത് പൂവ്വത്തിൻകീഴിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ അതുൽ, സാരംഗ് എന്നിവരാണ് മരിച്ചത്. രാത്രി മുതൽ ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ബൈക്ക് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ തൊട്ടടുത്തായി മൃതദേഹം കണ്ടെത്തി. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുറച്ചകലെ മറ്റൊരു മൃതദേഹം കൂടി ശ്രദ്ധയിൽപ്പെട്ടത്.