Connect with us

Crime

ട്രെയിനിൽ വെച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ

Published

on

ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാർ പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം.

ജമ്മുകാശ്മീരിൽ ജോലിചെയ്യുന്ന സൈനികന്‍ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. വിദ്യാർഥിനി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും അബോധവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയും ആയിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നൽകിയെന്ന് സൈനികൻ പൊലീസിനോട് പറഞ്ഞു. പീഡിപിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. യുവതി വിഷാദരോഗിയാണ്. ഇവർ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. യുവതിയെ പ്രതി ചൂഷണം ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Continue Reading