Connect with us

Crime

ആരോഗ്യമന്ത്രി വാക്ക് പാലിച്ചില്ല വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന

Published

on

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താൻ ഹര്‍ഷിന തീരുമാനിച്ചത്.

നടപടി ആവശ്യപ്പെട്ട് ഹര്‍ഷിന കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി ഹര്‍ഷിനയെ നേരിട്ട് കാണുകയും രണ്ടാഴ്ചക്കകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാൽ, മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലെന്നായപ്പോള്‍ ഹര്‍ഷിന ആരോഗ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. ഇതോടെയാണ് സമരവുമായി വീണ്ടും മുന്നോട്ടുപോകാനുള്ള ഹര്‍ഷിനയുടെ തീരുമാനം.
2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷി നയുടെ  വയറ്റില് കത്രിക കുടുങ്ങിയെന്നാണ് പരാതി.

Continue Reading