Connect with us

HEALTH

അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നല്‍കി

Published

on

ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികള്‍ക്കു ചികിത്സയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്.

ഏപ്രില്‍ ഒന്നു മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സയ്ക്കുള്ള പെംബ്രോലൈസുമാബിന്റെ തീരുവയിലും ഇളവുണ്ട്.

പൊതുവേ മരുന്നുകള്‍ക്ക് പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ചില ജീവന്‍ രക്ഷാമരുന്നുകളുടെ നികുതി അഞ്ചു ശതമാനമാണ്. ഏതാനും മരുന്നുകളെ നേരത്തെ തന്നെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading