Crime
ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ എന്‍ഐഎ പരിശോധന തുടങ്ങി.

കണ്ണൂര്‍ : എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ എന്‍ഐഎ പരിശോധന തുടങ്ങി. അക്രമസംഭവം അരങ്ങേറിയ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ രണ്ടുകോച്ചുകളാണ് എന്‍ഐഎ സംഘം ചൊവ്വാഴ്ച പരിശോധിച്ചത്. ആക്രമണത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ സൂക്ഷിച്ചിട്ടുള്ള ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പസിലെ തീവെയ്പ്പുണ്ടായ ഡി-1 ബോഗിയും ഡി-2 ബോഗിയിലാണ് എന്‍ഐഎ വിശദമായ പരിശോധന നടത്തിയത്. എന്‍ഐഎ എസ്പിയുടെ നേതൃത്വത്തിലുള്ള മൂന്നഗം സംഘമാണ് പരിശോധന്ക്കായി എത്തിയത്. കുറ്റകൃത്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികള്‍ക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എന്‍ഐഎ നടത്തുന്നത്. കൊച്ചി, ബെംഗളൂരു യൂണിറ്റില്‍ നിന്നുള്ളവരാണ് ഇവര്‍.
ആക്രമണവുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് ദക്ഷിണ റെയില്‍വേ സോണല്‍ ഐജി ഈശ്വര റാവുവും ബുധനാഴ്ച കണ്ണൂരില്‍ പരിശോധനയ്ക്കെത്തി. ഫോറന്‍സിക് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കണ്ണൂരില്‍ പിടിച്ചിട്ട കോച്ചുകള്‍ വിട്ട് നല്‍കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഐഎ കേസ് എറ്റെടുക്കുന്നതിലെ തീരുമാനംകൂടി അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.