Crime
ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫി പിടിയിൽ

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷാരൂഖ് സെയ്‌ഫി പിടിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിച്ചിരുന്നു.