Connect with us

KERALA

പിണറായി വിജയന്‍ നടത്തിയ ഇഫ്താർ വിരുന്നിൽ  ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇഫ്താർ വിരുന്നിൽ  ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ സാന്നിധ്യം ശ്രദ്ധേയമായി. നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. മാധ്യമ മേധാവികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  ഫോട്ടോകൾ എടുക്കരുതെന്ന്  നിര്‍ദ്ദേശിക്കുകയും വാര്‍ത്തയും ചിത്രങ്ങളും പി ആര്‍ ഡി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു

 വിരുന്നിന് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചിരുന്നു. എന്നാൽ അദ്ദേഹം എത്തിയില്ല. പങ്കെടുക്കാതിരുന്നത് ആഘോഷ പൂര്‍വം  ഇഫ്താര്‍ നടത്തുന്നതിനോടുള്ള ആയപരമായ എതിര്‍പ്പുകൊണ്ടാണെന്നും പാവങ്ങള്‍ക്കൊപ്പം ഇരുന്നാണ് നൊയമ്പ് മുറിക്കേണ്ടത് എന്നത് കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്ന തെന്നാണ്. ഗവര്‍ണറുടെ നിലപാട്.  വള്ളക്കടവിലെ യത്തീംഖാനയിലായിരുന്നു അദ്ദേഹം ഇഫ്താര്‍ വിരുന്നൊരുക്കിയത്.  

ലോകായുക്ത സിറിയക് ജോസഫ് എത്തിയതാണ് ശ്രദ്ധേയമായത്. നിയമ പരമായ വിലക്കൊന്നും ഇല്ലങ്കിലും ന്യായാധിപന്മാര്‍ സാധാരണ  സാമൂഹ്യ കൂട്ടായ്മകളില്‍ നിന്ന് അകലം പാലിക്കുകയാണ് പതിവ്.  വിവാദമായ കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ തീരുമാനമെടുത്തതിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് വിരുന്നിലെത്തിയതാണ് ശ്രദ്ധിക്കപ്പെട്ടത്. മുഖ്യന്ത്രിയുമായി സിറിയക് ജോസഫ് കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. 
ലോകായുക്ത അധ്യക്ഷനായ മൂന്നംഗ ഫുൾ ബെഞ്ച് മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധിക്കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കേസിൽ ആരോപണ വിധേയനായ വ്യക്തി സംഘടിപ്പിക്കുന്ന ഒരു ആഘോഷച്ചടങ്ങിലേക്ക് ജഡ്ജി എത്തിയത്.

സിറിയക് ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മുന്‍ മന്ത്രി കെ ടി ജലീലും വിരുന്നിനെത്തിയിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ഡോ. ചി്ന്താ ജറോമിന്റെ ഉള്‍പ്പെടെ  പങ്കെടുത്തവരുടെ പേരുകള്‍ പിആര്‍ഡി നല്‍കിയപ്പോള്‍ ലോകായുക്തയുടെ പേര് ഒഴിവാക്കിയതും ശ്രദ്ധിക്കപ്പെട്ടു. ദേശാഭിമാനി ഉള്‍പ്പെടെ വാര്‍ത്തനല്‍കിയ മാധ്യമങ്ങള്‍ ലോകായുക്തയുടെ പേര് ഒഴിവാക്കിയാണ് നല്‍കിയത്.

സ്പീക്കര്‍ , മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങിയവര്‍ക്ക് പുറമെ  പാര്‍ട്ടി നേതാക്കളായ ഒ രാജഗോപാല്‍,   എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍,, പ്രൊഫ. കെ വി തോമസ്, ഡോ. എം കെ മുനീര്‍, പന്ന്യന്‍ രവീന്ദ്രന്‍, പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,  എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍,  ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading