HEALTH
ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ശബ്ദ സന്ദേശം കൈമാറിയ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്റ് ചെയ്തു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ്, ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടിരുന്നു.
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ജലജകുമാരി കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. അശ്രദ്ധകാരണം പല രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്നും ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.