HEALTH
കൊവിഡ് കേസുകൾ വീണ്ടും വർധിച്ചവരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിച്ചവരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. വിവിധ സംസ്ഥാനങ്ങളുടെ ആരോഗ്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.
എംപവേർഡ് ഗ്രൂപ്പും എൻടിജിഐ (നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ) ഉദ്യോഗസ്ഥരും വെർച്വൽ യോഗത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കൊവിഡ് മോക്ഡ്രിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ആകും എന്ന് സൂചനയുണ്ട്.
അതേസമയം, ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 13 പേർ മരിച്ചു. പുതുയ കൊവിഡ് റിപ്പോർട്ടുകൾ പ്രകാരം മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ 800-ലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡിൽഹിയിൽ പ്രതിദിന കൊവിഡ് നിരക്ക് 606 ആണ്. യുപിയിലെ ലഖ്നൗവിലും ആഗ്രയിലും രോഗികളുടെ എണവും കൂടിയിട്ടുണ്ട്. യുപിയിൽ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ സിക്കിമിൽ മാസ്ക്ക് നിർബന്ധമാക്കി