KERALA
പുരോഹിതരോട് സഹായം തേടിയാലും ബി.ജെ.പി രക്ഷപ്പെടാൻ പോകുന്നില്ല.ബി.ജെ.പിയുടെ ഭാവി ഇരുളടഞ്ഞ താണ്

കണ്ണൂര്‍: പുരോഹിതരോട് സഹായം അഭ്യര്‍ഥിച്ചതിന്‍റെപേരിൽ ബി.ജെ.പി രക്ഷപ്പെടാൻ പോകുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മനസ്സറിഞ്ഞ് ബി.ജെ.പിയോടൊപ്പം നില്‍ക്കാന്‍ സഭാ നേതൃത്വത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ തലവന്മാരെ സന്ദര്‍ശിച്ച ബി.ജെ.പി നേതാക്കളുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ജയരാജൻ .
ബി.ജെ.പിയുടെ ഭാവി ഇരുളടഞ്ഞ താണ്. ബി.ജെ.പിക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് അവര്‍ മനസ്സിലാക്കി. ഇതിനെ തുടര്‍ന്ന് ഒരു അബ്ദുള്ളക്കുട്ടിയുമായോ മതപുരോഹിന്മാരുമായോ സൗഹൃദം സ്ഥാപിച്ചതുകൊണ്ട് തങ്ങള്‍ ന്യൂനപക്ഷ വിരുദ്ധരല്ല എന്ന് പ്രചരിപ്പിക്കാന്‍ അവര്‍ക്കാകില്ല. രാജ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് സഭാ തലവന്മാര്‍ക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എ.കെ. ആന്‍ണിയുമായി സംസാരിച്ചതിന് ശേഷമാണ് മകന്‍ അനിലിന്റെ കൂറുമാറ്റമെന്നും അനില്‍ കെ. ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് ഇ.പി ജയരാജൻ പറഞ്ഞു.