Connect with us

HEALTH

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11,000ലേക്ക്

Published

on

ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11,000ലേക്ക് എത്തിയിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്.  

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,109 പേര്‍ക്ക് പുതിയായി കോവിഡ് ബാധിച്ചിട്ടുണ്ട്. കേരളം, ദല്‍ഹി, മഹാരാഷ്ട്ര, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഒഡീഷ, രാജസ്ഥാന്‍, ഹരിയാന, ഛത്തീസ്ഗഢ് കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലേയും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ട്.  

അതേസമയം കോവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് കര്‍ശ്ശന ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങളില്‍ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളും ഐസിയു കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  എന്നാല്‍ ഇത്തവണ കോവിഡ് വ്യാപന സാധ്യത താരതമ്യേന കുറവായിക്കുമെന്നാണ്  വിലയിരുത്തല്‍. അടുത്ത പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

Continue Reading