Crime
മകനെ കസ്റ്റഡിയിൽ നിന്നിറക്കാൻ ധർമ്മടം സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ എസ്എച്ച്ഒയുടെ പരാക്രമം

കണ്ണൂർ: മകനെ കസ്റ്റഡിയിൽ നിന്നിറക്കാൻ സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ എസ്എച്ച്ഒയുടെ പരാക്രമം. സ്റ്റേഷനിലെത്തിയ വയോധികയെ തള്ളിയിട്ടതായും ലാത്തികൊണ്ട് അടിച്ചതായും പരാതിയിൽ പറയുന്നു. കണ്ണൂർ ധർമ്മടം സി ഐ സ്മിതേഷിനെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവത്തിന്‍റെ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനിൽകുമാറിനെ ജാമ്യത്തിലിറക്കാനായി സ്റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് എസ്എച്ചഒ മോശമായി പെരുമാറിയത്. വാഹനത്തിൽ തട്ടിയെന്ന പരാതിയിലാണ് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രകോപിതനായ സ്മിതേഷ് അസഭ്യം പറഞ്ഞ് വാഹത്തിന്‍റെ ചില്ല് തകർക്കുന്നതും, വനിതാ പൊലീസടക്കം അദ്ദേഹത്തെ തടയാൻ ശ്രമിക്കുന്നതും ദൃശങ്ങളിൽ കാണാം.