KERALA
വന്ദേ ഭാരതിൽ അപ്പവുമായി പോയാൽ അത് കേടാവും. അപ്പവുമായി സിൽവർ ലൈനിൽ തന്നെ പോകുമെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്‌പ്രസ് കെ റെയിലിന് ബദലല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിലെന്നും ഇന്നല്ലെങ്കിൽ നാളെ വന്നേ തീരൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈൻ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. മൂലധന നിക്ഷേപത്തിന് കടം വാങ്ങാം. വന്ദേ ഭാരതിൽ അപ്പവുമായി പോയാൽ അത് കേടാവും. അപ്പവുമായി സിൽവർ ലൈനിൽ തന്നെ പോകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയിരുന്നു.