Connect with us

KERALA

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

Published

on

തൃശൂർ : തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷാജു (49) ഭാര്യ ശ്രീജ (44), മകൾ 11 വയസുള്ള അഭിരാമി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു.

Continue Reading