KERALA
മിൽമ പാലിന് നാളെ മുതൽ വീണ്ടും വില കൂടും. വില വർദ്ധനവ് അറിഞ്ഞില്ലെന്ന് മന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു.
അതിനിടെ മിൽമ പാലിന്റെ വില കൂടിയത് അറിഞ്ഞില്ലെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഇത്തരത്തിൽ വില കൂട്ടുമ്പോൾ മിൽമ വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നെ അറിയിക്കേണ്ടതായിരുന്നെന്നും ഇപ്പോൾ വില കൂട്ടേണ്ട ആവശ്യം നിലനിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു. നാളെ മുതൽ കൂട്ടിയ വില പ്രാബല്യത്തിൽ വരും.