Gulf
ഈദ് ദിനത്തിൽ പള്ളികളിൽ പന്ന്യന്നൂർ ദുബൈ കെ എം സി സി യുടെ മധുര പലഹാരവിതരണം

കണ്ണൂർ: ദുബൈ പന്ന്യന്നൂർ പഞ്ചായത്തു കെ എം സി സി യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പന്ത്രണ്ടു പള്ളികളിൽ പെരുന്നാൾ നിസ്കാരത്തിനു ശേഷം മധുര പലഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യും. മീത്തലെ ചമ്പാട് വെച്ചു നടന്ന ചടങ്ങിൽ ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര പന്ന്യന്നൂർ പഞ്ചായത്തു മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ ഹനീഫക്ക് കിറ്റുകൾ നൽകി കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. നീങ്കിലേരി മുസ്തഫ, ജാഫർ ചമ്പാട്, ഷഹീർ ചമ്പാട്, റഷീദ് പാറേമ്മൽ, മുനീർ പള്ളിക്കണ്ടി, എം പി അഷ്‌റഫ്, പി സി നജീബ്, സുനീർ നീങ്കിലേരി, ആരിഫ് നെല്ലൂർ, ഇ എ റീസാൻ സംബന്ധിച്ചു.