Crime
സ്വപ്ന സുരേഷിനെതിരെ എം.വി.ഗോവിന്ദൻ നാളെ കോടതിയിൽ നേരിട്ടെത്തി മാനനഷ്ടകേസിൽ പരാതി നൽകും

കണ്ണൂർ : സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോടതിയിൽ നേരിട്ടെത്തി മാനനഷ്ടകേസിൽ പരാതി നൽകും . നാളെ ഉച്ചയ്‌ക്ക് 2 .30 ന് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെത്തിയാണ് പരാതി നൽകുക. സ്വപ്നയ്ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലെ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഗോവിന്ദന്റെ നടപടി .
വിജയ് പിള്ള എന്നയാൾ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചിരുന്നുവെന്നും, ബംഗളൂരുവിലെ ഒരു ഹോട്ടൽ ലോബിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ നൽകാമെന്ന് പറഞ്ഞതായായിരുന്നു സ്വപ്‍നയുടെ ആരോപണം. ഈ പരാമർശത്തിനെതിരെയാണ് എംവി ഗോവിന്ദൻ പരാതി നൽകുന്നത്.സ്വപ്നയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം.വി.ഗോവിന്ദനൻ വിജേഷ് പിള്ളക്കും സ്വപ്ന സുരേഷിനും നോട്ടീസ് അയച്ചിരുന്നു.