Crime
ശിവശങ്കറിന്റെ അസുഖം നാടകം. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോയത് മുൻകൂട്ടിയുള്ള തിരക്കഥയുടെ ഭാഗമെന്നും കസ്റ്റംസ്

കൊച്ചി: ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ശിവശങ്കര്‍ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും അവര്‍ വിമര്‍ശിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. വേദനസംഹാരി കഴിച്ചാല്‍ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്തു ഒപ്പിട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോള്‍ ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് അസുഖം നടിച്ചത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.