Connect with us

KERALA

കുന്നംകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേര്‍ മരിച്ചു

Published

on

തൃശ്ശൂര്‍: കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്‌മത്ത്, ആബിദ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവറടക്കം ആറുപേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading