KERALA
ബിജു രമേശിന്റെ വെളിപ്പെടുത്തൽ ചെന്നിത്തലക്കെതിരെ സമഗ്ര അന്വേഷണം വേണം

തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരായ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വഷണം വേണമെന്ന് എൽഡിഎഫ്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചു നൽകിയെന്നാണ് ബിജു രമേശ് ആരോപിച്ചിരുന്നത്.
പ്രതിപക്ഷ നേതാവിന്റെ കള്ളപ്പണ ഇടപാട് അന്വേഷിക്കണമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.