Connect with us

Crime

വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്.

Published

on

ന്യൂദല്‍ഹി:  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരില്‍ പതിനഞ്ചിടത്തും പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന പുരോഗമിക്കുകയാണ്. 

മധുരയിലെ പിഎഫ്‌ഐ മേഖലാ തലവന്‍ മുഹമ്മദ് ഖൈസറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പളനിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയതിന് പിന്നാലെ നടത്തിയ തിരച്ചിലാണ് മേഖലാതലവന്‍ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. ചെന്നൈ, ദിണ്ടിഗല്‍, തേനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. എന്‍ഐഎയുടെ ഒന്നിലധികം സംഘങ്ങള്‍ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളുടെ താമസസ്ഥലങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഈ തിരച്ചില്‍ നടത്തുന്നത്. എസ്ഡിപിഐയുടെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

Continue Reading