KERALA
നിര്‍ത്തിയിട്ട ലോറിയില്‍ കത്തി കരിഞ്ഞ മൃതദേഹം ലോറിയിലെ ഗ്യാസില്‍ നിന്ന് തീപടര്‍ന്നതെന്ന് സംശയം

പാലക്കാട് : കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം.ഇന്നലെ രാത്രി ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വന്ന് തീയണക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. വൈകിയാണ് ലോറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചരണാത്ത് കളം കൃഷ്ണന്റെ മകന്‍ കുമാരന്‍(35) ആണ് മരിച്ചത്. ലോറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗ്യാസില്‍ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയിക്കുന്നത് .പുതുനഗരം പൊലീസ്മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും