HEALTH
കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ നിരവധി പരാതികള്‍ ചികിത്സക്ക് കൂടുതല്‍ പണം ആവശ്യപ്പെട്ടു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളെജിലെ അനാസ്ഥക്കെതിരെ കൂടുതല്‍ പരാതികള്‍. കൊവിഡ് ചികിത്സയില്‍ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കള്‍ ആണ് പരാതിയുമായെത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റാന്‍ വൈകിയെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്ററിലേക്ക് ഉടനെ മാറ്റുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റിയില്ലെന്നും ഇതിനിടെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.ആശുപത്രിയിലെ ചികിത്സയ്ക്ക് 40,000 രൂപ ആവശ്യമാണെന്നാണ് ശബ്ദസന്ദേശത്തില്‍ ബൈഹക്ക് സഹോദരനോട് പറയുന്നത്.
മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ച ജമീലയുടെ ബന്ധുക്കളും അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കും. ചികിത്സി പിഴവിനെക്കുറിച്ച് അമ്മ പരാതി പറഞ്ഞിരുന്നുവെന്ന് ജമീലയുടെ മകള്‍ പറഞ്ഞു.മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളെജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.