Crime
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്താന്‍ സ്വപ്‌ന ആവശ്യപ്പെട്ടത് 1000 ഡോളര്‍

കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ഒരു കിലോയ്ക്ക് കമ്മിഷനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് 1000 യുഎസ് ഡോളറെന്ന് സന്ദീപ് നായരുടെ മൊഴി. കിലോയ്ക്ക് 45,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അതു പോരെന്നായിരുന്നു സ്വപ്നയുടെ നിലപാടെന്നും മൊഴിയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സന്ദീപ് നായര്‍ എഴുതി നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നത്.
സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞത് കസ്റ്റഡിയിലുള്ള കെ.ടി. റമീസാണെന്ന് സന്ദീപ് നായരുടേതായി പുറത്തു വന്ന മൊഴിയില്‍ പറയുന്നു. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്താമെന്ന തന്ത്രം സ്വപ്നയുടേതായിരുന്നു. തനിക്ക് സരിത്തിനെയും റമീസിനെയും അറിയാമായിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നത് സുരക്ഷിതമാണെന്ന തന്ത്രം പറഞ്ഞത് സ്വപ്നയാണ്. സ്വര്‍ണം ഇത്തരത്തില്‍ കടത്തുന്നതിനുള്ള ആദ്യ ഗൂഢാലോചന നടന്നത് 2019 ല്‍ സരിത്തിന്റെ കാറില്‍ വച്ചായിരുന്നെന്നും മൊഴിയില്‍ പറയുന്നു