Connect with us

Crime

ലൈഫ് മിഷന്‍ ക്രമക്കേട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാറെന്ന് കേന്ദ്രം കോടതിയില്‍

Published

on


കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ജൂലൈ എട്ടിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടികാട്ടി.

സ്വര്‍ണക്കടത്ത് കേസിലെ ക്രമകേടുകള്‍ പുറത്ത് കൊണ്ട് വരണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതെന്നും,കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് അഴിമതി ഉണ്ടെന്നതിന്റെ തെളിവാണ്. എന്നാല്‍ ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ആവശ്യമില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി താത്ക്കാലിക സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്

Continue Reading