Crime
ആധാറിന്റെ കോപ്പിയും പാന്‍ കാര്‍ഡും അയക്കു 20 ലക്ഷം വരെ ലോണ്‍ റെഡി ഇതിന് പിന്നില്‍ വന്‍ ചഴിക്കുഴിയെന്ന് പോലീസ്

കൊച്ചി: ആധാര്‍, പാന്‍ രേഖകളും രണ്ട് ഫോട്ടോയും നല്‍കിയാല്‍ 20 ലക്ഷം രൂപ വരെ ഓണ്‍ലൈനായി വായ്പ തരാം എന്ന മോഹനവാഗ്ദാനവുമായി എത്തുന്നവരുടെ തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന ഇത്തരം സന്ദേശങ്ങള്‍ക്ക് സൂക്ഷിച്ച് മാത്രം മറുപടി നല്‍കണമെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ടെന്ന് കൊച്ചി റുറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
‘ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും 2 ഫോട്ടോയും നല്‍കൂ, നിങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ ഓണ്‍ലൈനായി വായ്പ തരാം’, എന്നാണ് തട്ടിപ്പുകാര്‍ സന്ദേശമയക്കുന്നത്. ഇവരുമായി വാട്‌സാപ്പിലൂടെയോ ഇമെയില്‍ വഴിയോ ബന്ധപ്പെട്ടാനാണ് ആവശ്യപ്പെടുക.
ഇങ്ങനെ ബന്ധപ്പെട്ടാല്‍ വായ്പയ്ക്ക് അര്‍ഹനാണോ എന്നറിയാന്‍ ആദ്യം ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാന്‍ പറയും. താമസിയാതെ വായ്പാപേക്ഷ അംഗീകരിച്ചുവെന്നും ‘പ്രോസസിങ് ചാര്‍ജ്’ അടയ്ക്കണമെന്നും സന്ദേശമെത്തും.
പല ഘട്ടങ്ങളിലായി അപേക്ഷകരില്‍ നിന്നു വലിയ തുക കൈക്കലാക്കും. അടയ്ക്കുന്ന തുകയെല്ലാം വായ്പയ്‌ക്കൊപ്പം തിരിച്ചു നല്‍കുമെന്ന് ഉറപ്പുപറഞ്ഞാണ് ഇവര്‍ പണം കൈക്കലാക്കുന്നതെന്ന് പൊലീസ് പറയുന്നു