NATIONAL
നിയമസഭാ തെരഞ്ഞടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ഗാന്ധി കുടുംബവും പാര്‍ട്ടിയും തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് ശിവകുമാര്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ അദ്ധ്വാനത്തിന്റ ഫലമായാണ് വന്‍വിജയം നേടാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നതായും ശിവകുമാര്‍ പറഞ്ഞു. എല്ലാവരും ഒത്തൊരുമയോടെ ഒരുമനസ്സായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു.
ബിജെപിക്കാര്‍ ജയിലില്‍ അടച്ചപ്പോള്‍ തന്നെ സന്ദര്‍ശിച്ച സോണിയ ഗാന്ധിയെ മറക്കാനാകില്ല. ഇതാണ് ഗാന്ധി കുടുംബവും കോണ്‍ഗ്രസും രാജ്യവും എനിക്ക് നല്‍കിയ ആത്മവിശ്വാസമെന്നും ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വന്‍ ജയം ഒരുക്കുന്നതിന് സഹായിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കന്‍മാര്‍, എംഎല്‍എമാര്‍, പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കര്‍ണാടക പിസിസി പ്രസിഡന്റ് ശിവകുമാര്‍ നന്ദി അറിയിച്ചു.