Connect with us

KERALA

14 കാരിയെയും 24 കാരനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

on

പാലക്കാട് : മൂന്ന് ദിവസം മുമ്പ് കാണാതായ കൗമാരക്കാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി.  മലമ്പുഴ പടലിക്കാടാണ് സംഭവം. ഇരുവരേയും ഇന്ന് പുലർച്ചെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
 കാളിപ്പാറ സ്വദേശി രഞ്ജിത്ത് (24), 14-കാരി എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ഇരുവരേയും കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് 14 വയസ് മാത്രം പ്രായമുള്ള കുട്ടിയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

Continue Reading