KERALA
സർക്കാർ ജീവനക്കാരുടെ പിടിച്ചു വച്ച ശമ്പളം അടുത്ത മാസം മുതൽ നൽകും
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം തിരികെ നൽകും. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. പിടിച്ചുവച്ച ശമ്പളം അടുത്തമാസം മുതൽ നൽകാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തു.
ജിഎസ്ടി നഷ്ടപരിഹാരവും കുടിശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ച് ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികമായി പരിഹാരമാകും.
