Crime
സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ശിക്ഷ ശാലു മേനോന്റെ പേരിലുള്ള വിചാരണ തുടരും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി ശിക്ഷിച്ചു. മണക്കാട് സ്വദേശിയില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ചത.് . മൂന്ന് വര്‍ഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍, വിവിധ കേസുകളിലായി അഞ്ച് വര്‍ഷത്തിലധികം ജയില്‍വാസത്തിലായതിനാല്‍ ഇനി തടവുശിക്ഷ അനുഭവിക്കേണ്ടതില്ല. പിഴ മാത്രം അടച്ചാല്‍ മതിയാകും.
കേസില്‍ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ നേരത്തെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അതേസമയം, കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലു മേനോന്‍, അമ്മ കലാദേവി എന്നിവര്‍ക്കെതിരേ വിചാരണ തുടരും.
തമിഴ്‌നാട്ടില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാനെന്ന് പറഞ്ഞ് സോളാര്‍ കമ്പനിയുടെ പേരില്‍ മണക്കാട് സ്വദേശിയില്‍നിന്ന് 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.