Connect with us

HEALTH

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്8369 കോ വിഡ് കേസുകൾ 62030 സാമ്പിളുകൾ പരിശോധിച്ചു

Published

on

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8369 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂർ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂർ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസർകോട് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിൻകര സ്വദേശിനി വിജയമ്മ (58), മണികണ്ഠേശ്വരം സ്വദേശി ശ്രികണ്ഠൻ നായർ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിൻ ആൽബിൻ (68), ആറ്റിങ്ങൽ സ്വദേശി ജനാർദനൻ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണൻ കുട്ടി (80), കുണ്ടറ സ്വദേശി സുദർശൻ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാൽ (36), പുതുവൽ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയിൽ സേട്ട് (73), പത്തനംതിട്ട റാന്നി സ്വദേശി ബാലൻ (69), റാന്നി സ്വദേശി ബാലൻ (69), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി രോഹിണി (62), എറണാകുളം പേരാണ്ടൂർ സ്വദേശി സുഗുണൻ (58), തോപ്പുംപടി സ്വദേശി അൽഫ്രഡ് കോരീയ (85), ചെറിയവപോലിശേരി സ്വദേശി ടി.കെ. രാജൻ (48), പാലക്കാട് കളത്തുമ്പടി സ്വദേശി ഉമ്മർ (66), പട്ടാമ്പി സ്വദേശി നബീസ (67), തൃശൂർ കക്കാട് സ്വദേശിനി ലക്ഷ്മി (75), ചെന്നൈപാറ സ്വദേശി ബാബു ലൂയിസ് (52), വടക്കാഞ്ചേരി സ്വദേശി അബൂബേക്കർ (49), പുതൂർ സ്വദേശി ജോസ് (73), കീഴൂർ സ്വദേശി കൃഷ്ണ കുമാർ (53), പറളം സ്വദേശി വേലായുധൻ (78), കോഴിക്കോട് സ്വദേശിനി പാറുക്കുട്ടിയമ്മ (93), കണ്ണൂർ കട്ടമ്പള്ളി സ്വദേശിനി മാധവി (88), ഇട്ടിക്കുളം സ്വദേശി സി.എ. അബ്ദുള്ള (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1232 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 160 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 926, കോഴിക്കോട് 1106, തൃശൂർ 929, ആലപ്പുഴ 802, കൊല്ലം 737, മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂർ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസർകോട് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 15, തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂർ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസർകോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 705, കൊല്ലം 711, പത്തനംതിട്ട 330, ആലപ്പുഴ 769, കോട്ടയം 404, ഇടുക്കി 71, എറണാകുളം 970, തൃശൂർ 203, പാലക്കാട് 373, മലപ്പുറം 832, കോഴിക്കോട് 705, വയനാട് 92, കണ്ണൂർ 426, കാസർകോട് 248 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,425 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,67,082 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,232 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,57,216 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,016 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2899 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കൺടെയ്ൻമെന്റ് സോൺ സബ് വാർഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാർഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാർഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആർ. നഗർ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Continue Reading