KERALA
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ആറ്റിങ്ങൾ മണമ്പൂർ സ്വദേശി മഹേഷിന്‍റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മണമ്പൂർ സ്വദേശി ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരണപ്പെട്ടത്. മൂന്നുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു പോകുന്നവഴിയാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും അമിതവേഗത്തിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ബസ് ഓട്ടോയിലിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.