Crime
അരിക്കൊമ്പൻ പണി തുടങ്ങി കമ്പം ടൗണിൽ എത്തി. അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു നാല് വാഹനങ്ങളും തകർത്തു

ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിക്കിവിളിച്ച് ഓടുകയാണ് ഇവർ. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.അരിക്കൊമ്പന്റെ അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു നാല് വാഹനങ്ങളും തകർത്തു
ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്ഇപ്പോൾ അരിക്കൊമ്പനുള്ളത് ചിന്നക്കനാൽ ദിശയിലാണ്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഇന്നലെ കുമളിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ആന. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. കമ്പം ടൗണിൽ അക്രമം നടത്തുന്ന അരി ക്കൊമ്പനെ വന മേഖലയിലേക്ക് തുരത്താനുള്ള ശ്രമം തുടരുകയാണ്..