Connect with us

KERALA

വീണ്ടും മിനി കൂപ്പര്‍’ വിവാദം സിഐടിയു സംസ്ഥാന നേതാവ്  പി.കെ.അനില്‍കുമാറാണ് കൂപ്പർ കാര്‍ വാങ്ങിയത്

Published

on


കൊച്ചി: 50 ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍ ‘മിനി കൂപ്പര്‍’ സ്വന്തമാക്കിയ സിഐടിയു സംസ്ഥാന നേതാവ് വിവാദത്തില്‍. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാറാണ് കാര്‍ വാങ്ങിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ജോലിക്കാരിയായ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനില്‍കുമാറിന്റെ വിശദീകരണം. തൊഴിലാളി പാര്‍ട്ടി നേതാക്കള്‍ക്ക് മിനി കൂപ്പര്‍ പ്രണയമെന്ന്  കാര്‍ ഏറ്റുവാങ്ങുന്ന അനില്‍ കുമാറിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയ നല്‍കുന്ന പരിഹാസം. 

സിഐടിയുവിന്റെ കീഴിലുള്ള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.കെ.അനില്‍കുമാര്‍ ഈ മാസമാണ് മിനി കൂപ്പര്‍ സ്വന്തമാക്കിയത്. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനില്‍കുമാറിന്റെ വിശദീകരണം. കാര്‍ വാങ്ങിയതിന്റെ വിവരങ്ങളൊന്നും മാധ്യമങ്ങളോട് വിവരിക്കേണ്ടതില്ലെന്നു അനില്‍ പറയുന്നു. വിവാദത്തിന് പിന്നാലെ സിപിഎം അന്വേഷണം ആരംഭിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ ഗ്യാസ് ഏജന്‍സി ഉടമയായ സ്ത്രീയെ പരസ്യമായി ഭീഷണിപ്പെടുത്തിയതില്‍ പി.കെ.അനില്‍കുമാര്‍ വിവാദത്തില്‍പ്പെട്ടിരുന്നു.

Continue Reading