Connect with us

Crime

കോൺഗ്രസ് ആസ്ഥാനത്ത് റയ്ഡ് 8.5 ലക്ഷം രൂപ പിടിച്ചെടുത്തു

Published

on


പട്ന : ബിഹാറിൽ കോൺഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോൺഗ്രസ് ആസ്ഥാനത്ത് പാർക്ക് ചെയ്ത ഒരു കാറിൽ നിന്നാണ് പണം പിടികൂടിയത്. കാറിന്റെ ഉടമ അഷുതോഷിനെ ആദായ വകുപ്പ്  ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു.

ആദായ നികുതി വകുപ്പിന് ചില വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് കോൺഗ്രസ് ഓഫീസിൽ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. റെയ്ഡ് നടക്കുന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാലയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

നടപടിയെ വിമർശിച്ച ശക്തി സിംഗ് ഗോഹിൽ കോൺഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു. ബിജെപി-ജെഡിയു സർക്കാരിന്റെ നിർദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ബിഹാർ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ബിജെപി-ജെഡിയു സർക്കാരിന് അറിയാമെന്നും അതിനാലാണ് അവർ ഇത്തരത്തിലുള്ള അഭ്യാസങ്ങൾ നടത്തുന്നതെന്നും ശക്തി സിങ് പറഞ്ഞു. പണം പിടിച്ചെടുത്തയാളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നും നേതാക്കൾ പറഞ്ഞു.

Continue Reading