KERALA
ഇരു ചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ഉള്ളവർക്ക് മാത്രം ലിഫ്റ്റ് നൽകുക അല്ലെങ്കിൽ പണി പാളും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി നിയമം പ്രാബല്യത്തിലായി. നിയമപ്രകാരം പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്നയാളിന്റെ ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ടെന്ന് ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്കുമാര്‍ അറിയിച്ചു.കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരുന്നങ്കിലും , വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു പിടിയിലായാല്‍ 500 രൂപ പിഴയടച്ചു തടിയൂരുന്ന രീതി ഇനി നടപ്പില്ല. മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും, നിയമം ലംഘിക്കുന്ന ഡ്രൈവറെ റിഫ്രഷര്‍ കോഴ്‌സിന് അയക്കാനും കഴിയും.പിഴ ചുമത്തുന്നതിനു പുറമേയാകും 3 മാസത്തെ സസ്‌പെന്‍ഷന്‍. ഈ വ്യവസ്ഥകള്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും അപകടമരണനിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്നും ഗതാഗത കമ്മിഷണര്‍ അറിയിച്ചു.ഹെല്‍മറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്