KERALA
പാർട്ടി നടപടി ഉണ്ടായാൽ ഒരു കരിയില വീഴുന്ന ശബ്ദം പോലും കേൾപ്പിക്കാതെ അവിടെനിന്നും ഇറങ്ങിപ്പോകാൻ മടിയില്ല

തിരുവനന്തപുരം. കനൽവഴികളിലൂടെ എന്ന തന്റെ ആത്മകഥയുടെ പേരിൽ നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരൻ പറഞ്ഞു. ലോകത്ത് ആത്മകഥയുടെ പേരിൽ ആരെങ്കിലും നടപടിയെടുത്തതായി അറിയില്ല. മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിയെടുത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം സർവീസിലിരിക്കുമ്പോഴായിരുന്നു അതെന്നും 75 പിന്നിട്ട താനിപ്പോൾ പാർട്ടി സർവ്വീസിലില്ലെന്നും ദിവാകരൻ ചൂണ്ടിക്കാട്ടി.
ഒരു സ്വകാര്യ ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനാണിപ്പോൾ ദിവാകരൻ. ഇനിയിപ്പോൾ നടപടി ഉണ്ടായാലും ഒരു കരിയില വീഴുന്ന ശബ്ദം പോലും കേൾപ്പിക്കാതെ അവിടെനിന്നും ഇറങ്ങിപ്പോകാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥയിലൂടെയും അല്ലാതെയും ദിവാകരൻ പറഞ്ഞ കാര്യങ്ങളെ ചൊല്ലി സി.പി.ഐ യോഗത്തിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു.ആത്മകഥയിലെ വിവാദം വിപണനതന്ത്രമാണെന്ന കാനത്തിന്റെ പരാമർശത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ‘എന്റെ ആത്മകഥ എന്റെ ജീവരക്തമാണ്.