Connect with us

KERALA

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ചൊവ്വാഴ്ച ട്രെ​യ്നു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം

Published

on

തി​രു​വ​ന​ന്ത​പു​രം: മ​ധു​ര ഡി​വി​ഷ​നി​ലെ സ​ബ്‌​വേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊവ്വാഴ്ച ട്രെ​യ്നു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം. ട്രെ​യ്‌​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്യു​മെ​ന്ന് ദ​ക്ഷി​ണ റെ​യ്‌​ൽ​വേ അ​റി​യി​ച്ചു.

തി​രു​ച്ചി​റ​പ്പ​ള്ളി-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍സി​റ്റി എ​ക്സ്പ്ര​സ് (22627) വി​രു​ദു​ന​ഗ​ര്‍ ജം​ക്‌​ഷ​നി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കും.

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലേ​ക്കു​ള്ള സ​ര്‍വീ​സ് (22628) തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പ​ക​രം വി​രു​ദു​ന​ഗ​ര്‍ ജം​ക്‌​ഷ​നി​ല്‍ നി​ന്നാ​കും ആ​രം​ഭി​ക്കു​ക.

കോ​യ​മ്പ​ത്തൂ​ര്‍ ജം​ക്‌​ഷ​ന്‍-​നാ​ഗ​ര്‍കോ​വി​ല്‍ ജം​ക്‌​ഷ​ന്‍ എ​ക്സ്പ്ര​സ്(16322) ദി​ണ്ടി​ഗ​ല്‍ ജം​ക്‌​ഷ​നി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

16321 ന​മ്പ​ര്‍ ട്രെ​യ്ന്‍ നാ​ഗ​ര്‍കോ​വി​ലി​ന് പ​ക​രം ദി​ണ്ടി​ഗ​ല്‍ ജം​ക്‌​ഷ​നി​ല്‍ നി​ന്ന് സ​ര്‍വീ​സ് ആ​രം​ഭി​ക്കും.

താം​ബ​രം-​നാ​ഗ​ര്‍കോ​വി​ല്‍ അ​ന്ത്യോ​ദ​യ സൂ​പ്പ​ര്‍ഫാ​സ്റ്റ് (20691), നാ​ഗ​ര്‍കോ​വി​ല്‍-​താം​ബ​രം അ​ന്ത്യോ​ദ​യ(20692) എ​ന്നി​വ​യും നാ​ഗ​ര്‍കോ​വി​ലി​ന് പ​ക​രം ദി​ണ്ടി​ഗ​ല്‍ ജം​ക്‌​ഷ​നി​ല്‍ സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

തിങ്കളാഴ്ച രാ​ത്രി സ​ര്‍വീ​സ് ആ​രം​ഭി​ച്ച ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ക്സ്പ്ര​സ്(16128), ചൊവ്വാഴ്ച രാ​വി​ലെ പു​റ​പ്പെ​ടു​ന്ന നാ​ഗ​ര്‍കോ​വി​ല്‍ ജം​ക്‌​ഷ​ന്‍-​മും​ബൈ സി​എ​സ്എം​ടി എ​ക്സ്പ്ര​സ്(16340) എ​ന്നി​വ തെ​ങ്കാ​ശി വ​ഴി സ​ര്‍വീ​സ് ന​ട​ത്തും.

അ​തേ​സ​മ​യം, ഖ​ര​ഗ്പു​ര്‍ ഡി​വി​ഷ​നി​ലെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ട് ട്രെ​യ്‌​നു​ക​ള്‍ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. തിങ്കളാഴ്ച വൈ​കി​ട്ട് ഹൗ​റ ജം​ക്‌​ഷ​നി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഹൗ​റ ജം​ക്‌​ഷ​ന്‍-​ക​ന്യാ​കു​മാ​രി പ്ര​തി​വാ​ര സൂ​പ്പ​ര്‍ഫാ​സ്റ്റ്(12665), എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ഹൗ​റ ജം​ക്‌​ഷ​ന്‍ അ​ന്ത്യോ​ദ​യ പ്ര​തി​വാ​ര എ​ക്സ്പ്ര​സ്(22878) എ​ന്നി​വ പൂ​ര്‍ണ​മാ​യും റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ റെ​യ്‌​ൽ​വേ അ​റി​യി​ച്ചു.”

Continue Reading