Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലുങ്കിനടിയിൽ എത്തിച്ച വയോധികൻ പിടിയിൽ.

കോട്ടയം: ലൈംഗിക അതിക്രമത്തിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കലുങ്കിനടിയിൽ എത്തിച്ച വയോധികൻ പിടിയിൽ. ടി.എ.ഇബ്രാഹിം എന്ന 62 വയസുകാരനെയാണ് ഈരാറ്റുപേട്ട തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിൽ കലുങ്കിനടിയിൽനിന്നു നാട്ടുകാർ പിടികൂടിയത്. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്‌റ്റ് ചെയ‌്തു.
വിവിധ പ്രദേശങ്ങളിൽ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. പെൺകുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോൾ വഴിയിൽ നിൽക്കുകയായിരുന്ന കുട്ടിയെ കുളിക്കാൻ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ തന്നെയാണ് ഇബ്രാഹിം സ്‌കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ താൻ കുളിക്കാൻ ആണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിമിന്റെ വാദം.