Connect with us

Crime

കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ  ഇന്ന്  ഹർജി നൽകും

Published

on

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിനെതിരെ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്‍ ഹൈക്കോടതിയിലേക്ക്. ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഇന്ന്  ഹർജി സമർപ്പിക്കും. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ ഇന്നലെയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്.

നാളെ കളമശ്ശേരി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ കേസ് അടിയന്തരമായി കേൾക്കണമെന്ന് സുധാകരൻ കോടതിയിൽ ആവശ്യപ്പെടും

വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കി സുധാകരന്റെ പേരിൽ  എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മോൻസനാണ് ഒന്നാംപ്രതി.

Continue Reading