Connect with us

Crime

വിദ്യ കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സംഘത്തിൽ സൈബർ സെൽ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി

Published

on

വിദ്യ കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സംഘത്തിൽ സൈബർ സെൽ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി

പാലക്കാട്: ജോലിക്ക് വ്യാജ  സർട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സംഘത്തിൽ സൈബർ സെൽ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. കേസിലെ പ്രതിയായ കെ വിദ്യയെ പത്താംദിവസവും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പുതൂർ, ചെർപ്പുളശേരി സ്റ്റേഷനിലെ പൊലീസുകാരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂർ ഗവ.കോളേജിലെത്തി അഭിമുഖ പാനലിലുണ്ടായിരുന്ന അദ്ധ്യാപിക ശ്രീപ്രിയയുടെ മൊഴിയെടുക്കും. അതേസമയം, വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്റെ നിലപാട് നാളെ അറിയിക്കും. ഈ മാസം 20നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
അതേസമയം, വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായും അന്വേഷണം തുടരുകയാണ്. വിദ്യ എത്തിയത് മണ്ണാ‌ർകാട് രജിസ്റ്റർ ചെയ്ത കാറിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്നത് ആരാണെന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല.അഭിമുഖത്തിനായി വിദ്യ എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലായിരുന്നെന്ന് അട്ടപ്പാടി കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. കാറിൽ മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ മുഖം വ്യക്തമായി തെളിഞ്ഞിരുന്നില്ല. വിദ്യയെ കോളേജിൽ ഇറക്കിവിട്ടതിനുശേഷം കാർ പുറത്തുപോകുന്നതും പിന്നീട് 12 മണിക്ക് ശേഷം കോളേജിലെത്തുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. പൊലീസ് സംഘം ഈ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

Continue Reading