Crime
കർണാടകയിൽ നിന്ന് തോക്ക് കണ്ണൂരിലേക്ക്. ടി.പി കേസ് പ്രതി രജീഷ് കർണാടക പോലീസിന്റെ കസ്റ്റഡിയിൽ

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജയിലിലെത്തിയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത കേസിലാണ് കസ്റ്റഡി. രജീഷിന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയെന്നാണ് കേസ്.
കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണെന്ന് ബംഗളുരുവിൽ പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായാണ് രജീഷിനെ കസ്റ്റഡിയില്‍ എടുത്തിരുക്കുന്നത്.
ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ കിടന്നും കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങള്‍ കൊടിസുനി അടക്കമുള്ളവര്‍ക്കെതിരെയാണ് ഉയര്‍ന്നത്. ഇതിനിടെയാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്.