Connect with us

Crime

അവയവങ്ങൾ ദാനം ചെയ്തതു സംബന്ധിച്ച് കോടതി കേസെടുത്ത പശ്ചാത്തലത്തിലാണ് ലേക് ഷോർ ആശുപത്രി വിശദീകരണവുമായി രംഗത്ത്

Published

on

അവയവങ്ങൾ ദാനം ചെയ്തതു സംബന്ധിച്ച് കോടതി കേസെടുത്ത പശ്ചാത്തലത്തിലാണ് ലേക് ഷോർ ആശുപത്രി വിശദീകരണവുമായി രംഗത്ത്

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ യുവാവിന് മതിയായ ചികിത്സ നൽകാതെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്തെന്ന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തതു സംബന്ധിച്ച് കോടതി കേസെടുത്ത പശ്ചാത്തലത്തിലാണ് ആശുപത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ് എത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച് രമേഷ് പറഞ്ഞു. വ്യക്തമാക്കി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.

നേരത്തെ, വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഉടുമ്പൻചോല സ്വദേശി എബിന് ചികിത്സ നൽകിയതിലും എബിന്റെ അവയവദാനം നടത്തിയതിലും വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കൊച്ചി ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസെടുത്തത്. എബിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എൽദോസ് മാത്യുവാണ് കേസ് പരിഗണിച്ചത്. പ്രാഥമികമായ ചികിത്സ പോലും നൽകാതെ മസ്തിഷ്‌ക മരണത്തിലേക്ക് യുവാവിനെ എത്തിക്കുകയായിരുന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇടുക്കി ഉടുമ്പൻചോല സ്വദേശി വിജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് 2009 നവംബർ 29 നാണ് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനത്തിലേക്ക് കടക്കുകയായിരുന്നു.

ഈ സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഡോക്ടറായ ഇദ്ദേഹം ആരോപിക്കുന്നു.

രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയിൽ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടിക്രമങ്ങളിലും കോടതി സംശയം പ്രകടിപ്പിച്ചു.

Continue Reading